Begin typing your search...
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത
ഖത്തറിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്ക്പടിഞ്ഞാറൻ കാറ്റ് ഇന്നും നാളെയും വീശാൻ ഇടയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മണിക്കൂറിൽ 48 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാനാണ്‌സാധ്യത. കൂടാതെ കരയിൽ പൊടിക്കാറ്റിനും കടലിൽ തിരമാലകൾ ഉയരാനും ഇടയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Next Story