Begin typing your search...

തടവുകാരുടെ പുനരധിവാസം ; പ്രത്യേക വാരാചരണവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

തടവുകാരുടെ പുനരധിവാസം ; പ്രത്യേക വാരാചരണവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ത​ട​വു​കാ​രു​ടെ​യും ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ​വ​രു​ടെ​യും പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക വാ​രാ​ച​ര​ണ​വു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജി.​സി.​സി യൂ​നി​ഫൈ​ഡ് ഇ​ൻ​മേ​റ്റ്സ് വീ​ക്കി​ന്റെ ഭാ​ഗ​മാ​യി മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ നാ​ലു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​ന്ന​തോ​ടൊ​പ്പം, മോ​ചി​ത​രാ​യ ത​ട​വു​കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും അ​വ​രെ മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കി സ​മൂ​ഹ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് പ​രി​പാ​ടി.

ജ​യി​ൽ ത​ട​വു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘പ്ര​തീ​ക്ഷ​യും തൊ​ഴി​ലും ന​ൽ​കാം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഗ​ൾ​ഫ് സ​ഹ​ക​ര​ണ സ​മി​തി രാ​ഷ്ട്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​ണി​ത്. ഖ​ത്ത​റി​ൽ ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം, കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യം, ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി തു​ട​ങ്ങി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ഉ​ന്ന​ത പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​തു സു​ര​ക്ഷാ വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ജാ​സിം അ​ൽ സു​ലൈ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.ത​ട​വു​കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും അ​തി​നാ​യി വ​കു​പ്പി​ന്റെ ശ്ര​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നും സ​മൂ​ഹ​ത്തി​ലെ ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ വെ​ളി​ച്ചം ന​ൽ​കാ​നും ജി.​സി.​സി ഏ​കീ​കൃ​ത ത​ട​വു​കാ​രു​ടെ വാ​രാ​ച​ര​ണ​ത്തി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​താ​യി പീ​ന​ൽ ആ​ൻ​ഡ് ക​റ​ക്ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ നാ​സ​ർ മു​ഹ​മ്മ​ദ് അ​ൽ സ​യീ​ദ് പ​റ​ഞ്ഞു.

ത​ട​വു​കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ത​ട​വു​കാ​ർ​ക്ക് പീ​ന​ൽ ആ​ൻ​ഡ് ക​റ​ക്ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ൽ​കു​ന്ന വി​വി​ധ പു​ന​ര​ധി​വാ​സ, വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.മോ​ചി​ത​രാ​യ ശേ​ഷം അ​വ​ർ​ക്ക് മാ​ന്യ​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

WEB DESK
Next Story
Share it