Begin typing your search...
ഖത്തറിന്റെ പർപ്പിൾ ഐലൻഡും ലോകത്തിലെ മികച്ച ദ്വീപുകളിൽ സ്ഥാനം പിടിച്ചു
ഖത്തറിന്റെ പർപ്പിൾ ഐലൻഡും ലോകത്തിലെ ഏറ്റവും മികച്ച ദ്വീപുകളിലൊന്നായി ഇടംപിടിച്ചു. ഗ്ലോബൽ ട്രാവൽ സൈറ്റ് ബിഗ് 7 ട്രാവലിന്റെ ലോകത്തിലെ മികച്ച 50 ഐലൻഡുകളുടെ പട്ടികയിലാണ് പർപ്പിൾ ഐലൻഡ് ഇടം നേടിയത്.
കൗതുകകരമായ ചരിത്രമുള്ള ദ്വീപ് എന്നാണ് പട്ടികയിൽ പർപ്പിൾ ഐലൻഡ് ദ്വീപിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അൽഖോറിലാണ് പർപ്പിൾ ഐലൻഡ്. 2000 ബിസി മുതൽ ബഹ്റൈനുമായുള്ള വ്യാപാരത്തിനായി മീൻപിടിത്തക്കാരും മുത്തുവാരൽ വിദഗ്ധരും പ്രധാനമായും ഉപയോഗിച്ചിരുന്ന ദ്വീപാണിത്.
കണ്ടൽ കാടുകൾ നിറഞ്ഞ ഇവിടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സജീവമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ദ്വീപിൽ സന്ദർശകർക്കായി മേൽപാലം നിർമിച്ച് നവീകരിച്ചത്.
Next Story