Begin typing your search...

ഖത്തറിൽ ജനസംഖ്യ ഉയർന്നു ; 16 വർഷം കൊണ്ട് 85 ശതമാനത്തിന്റെ വർധന

ഖത്തറിൽ ജനസംഖ്യ ഉയർന്നു ; 16 വർഷം കൊണ്ട് 85 ശതമാനത്തിന്റെ വർധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജൂ​ൺ 30ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം ഖ​ത്ത​റി​ൽ നി​ല​വി​ലു​ള്ള​ത് 28.57 ല​ക്ഷം പേ​ർ. ഏ​റ്റ​വും കൂ​ടി​യ ജ​ന​സം​ഖ്യ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്. 31,28,983 പേ​രാ​ണ് അ​ന്ന് രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ മാ​ർ​ച്ചി​ൽ 31,19,589 ആ​യും ഏ​പ്രി​ലി​ൽ 30,98,866 ആ​യും മേ​യി​ൽ 30,80,804 ആ​യും കു​റ​ഞ്ഞു. ധാ​രാ​ളം പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ പോ​യ​താ​ണ് കു​റ​വി​ന് കാ​ര​ണം.

അ​വ​ധി​യാ​ഘോ​ഷ​ത്തി​ന് വി​ദേ​ശ​ത്തു പോ​യ ഖ​ത്ത​രി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​തെ​യു​ള്ള ക​ണ​ക്കാ​ണ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ഉ​ൾ​​പ്പെ​ടെ രാ​ജ്യ​ത്തെ​ത്തി​യ വി​ദേ​ശി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

2008 ഒ​ക്ടോ​ബ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 15,41,130 ആ​യി​രു​ന്നു ജ​ന​സം​ഖ്യ. 16 വ​ർ​ഷം കൊ​ണ്ട് 85 ശ​ത​മാ​ന​ത്തി​​ലേ​റെ വ​ർ​ധ​ന​യു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രം, വി​നോ​ദം, ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി രാ​ജ്യ​ത്ത് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ലെ വ​ർ​ധ​നയ്​ക്ക് കാ​ര​ണം.

നാ​ലു​ല​ക്ഷ​ത്തോ​​ള​മാ​ണ് ശ​രാ​ശ​രി സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് (42 ശ​ത​മാ​നം), യൂ​റോ​പ്പി​ൽ​നി​ന്ന് 19.2 ശ​ത​മാ​നം, ജി.​സി.​സി ഒ​ഴി​കെ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ട്ട് ശ​ത​മാ​നം, യു.​എ​സി​ൽ​നി​ന്ന് 6.2 ശ​ത​മാ​നം, മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 22.9 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്ദ​ർ​ശ​ക വി​സ​യി​ൽ രാ​ജ്യ​ത്തു​ള്ള​വ​രു​ടെ ക​ണ​ക്ക്.

WEB DESK
Next Story
Share it