Begin typing your search...

ഖത്തറിൻ്റെ മധ്യസ്ഥ ചർച്ച ; അഫ്ഗാനിസ്ഥാൻ , അമേരിക്കൻ തടവുകാർക്ക് മോചനം

ഖത്തറിൻ്റെ മധ്യസ്ഥ ചർച്ച ; അഫ്ഗാനിസ്ഥാൻ , അമേരിക്കൻ തടവുകാർക്ക് മോചനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ദൗ​ത്യം വി​ജ​യ​ത്തി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ക്കും അ​ഫ്ഗാ​നു​മി​ട​യി​ൽ ത​ട​വു​കാ​രു​ടെ മോ​ച​ന​വും യാ​ഥാ​ർ​ഥ്യ​മാ​ക്കി ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ. അ​ഫ്ഗാ​നി​ൽ ത​ട​വി​ലാ​യി​രു​ന്ന ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രും, അ​മേ​രി​ക്ക​യി​ൽ ത​ട​വി​ലാ​യി​രു​ന്ന അ​ഫ്ഗാ​ൻ പൗ​ര​നു​മാ​ണ് മോ​ചി​ത​രാ​യ​ത്.

അ​മേ​രി​ക്ക​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നും ഇ​ട​യി​ല്‍ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളാ​ണ് ഫ​ലം ക​ണ്ട​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ണ്ടാ​യി​രു​ന്ന ധാ​ര​ണ പ്ര​കാ​രം മൂ​ന്നു ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച​താ​യി ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. മൂ​ന്നു പേ​രും ദോ​ഹ​യി​ലെ​ത്തി​യ​താ​യും ഖ​ത്ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ന് ഖ​ത്ത​ര്‍ നേ​ര​ത്തേ​യും മ​ധ്യ​സ്ഥ​ത​വ​ഹി​ച്ചി​രു​ന്നു.

WEB DESK
Next Story
Share it