Begin typing your search...

ടൂറിസം കേന്ദ്രമായി മാറാൻ ഒരുങ്ങി ഖത്തറിലെ ദോഹ പഴയ തുറമുഖം

ടൂറിസം കേന്ദ്രമായി മാറാൻ ഒരുങ്ങി ഖത്തറിലെ ദോഹ പഴയ തുറമുഖം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖ​ത്ത​റി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റാ​നൊ​രു​ങ്ങി പ​ഴ​യ ദോ​ഹ തു​റ​മു​ഖം. ലോ​ക​ക​പ്പ് ഫു​ട്ബാ​ളോ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച്, സ​ഞ്ചാ​രി​ക​ളെ വ​രേ​വ​ൽ​ക്കു​ന്ന ദോ​ഹ ​പോ​ർ​ട്ട് ഇ​ന്ന് മി​ഡി​ലീ​സ്റ്റി​ൽ​നി​ന്നു​ള്ള കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​പ്പെ​ടാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന കേ​ന്ദ്ര​മാ​വു​ക​യാ​ണെ​ന്ന് സി.​ഇ.​ഒ എ​ൻ​ജി. മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ല്ല പ​റ​ഞ്ഞു.

സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​റി​ട്ട സ​മു​ദ്രാ​നു​ഭ​വം ല​ക്ഷ്യ​മി​ട്ട് തു​റ​മു​ഖ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മ​റ്റും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ൽ മു​ല്ല കൂ​ട്ടി​ച്ചേ​ർ​ത്തു.ഈ ​വ​ർ​ഷം ന​വം​ബ​ർ നാ​ല് മു​ത​ൽ ആ​റ് വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ഖ​ത്ത​ർ ബോ​ട്ട് പ്ര​ദ​ർ​ശ​നം 2024മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ​ക്ക് ഇ​ത്ത​രം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​വെ​ന്നും, 20,000ല​ധി​കം വി​ദേ​ശ സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ബോ​ട്ട് പ്ര​ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​ട്ട് ല​ക്ഷം ചു​ത​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ പ​ര​ന്ന് കി​ട​ക്കു​ന്ന പ​ഴ​യ ദോ​ഹ തു​റ​മു​ഖ മേ​ഖ​ല​യി​ൽ 160 മീ​റ്റ​ർ നീ​ള​മു​ള്ള എ​ല്ലാ ബോ​ട്ടു​ക​ളും 450 ബെ​ർ​ത്തു​ക​ളി​ൽ കൊള്ളും​.

40 മു​ത​ൽ 160 മീ​റ്റ​ർ വ​രെ​യു​ള്ള 53 ബെ​ർ​ത്തു​ക​ളാ​ണു​ള്ള​ത്. കൂ​ടാ​തെ 50 ഭ​ക്ഷ​ണ പാ​നീ​യ കി​യോ​സ്‌​കു​ക​ളും നൂ​റി​ല​ധി​കം ഷോ​പ്പു​ക​ളും 150 ഹോ​ട്ട​ൽ അ​പ്പാ​ർ​ട്മെ​ന്റു​ക​ളും ഇ​വി​ടെ​യു​ണ്ട്. പ്ര​തി​വ​ർ​ഷം മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

495 പ്ര​ദ​ർ​ശ​ക​രും ബ്രാ​ൻ​ഡു​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ബോ​ട്ട് പ്ര​ദ​ർ​ശ​നം സ​മു​ദ്ര ന​വീ​ക​ര​ണ​ത്തി​ലും ആ​ഡം​ബ​ര​ത്തി​ലും ഏ​റ്റ​വും പു​തി​യ സാ​ധ്യ​ത​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

WEB DESK
Next Story
Share it