കതാറ ഫാൽക്കൺ മേള സെപ്റ്റംബർ അഞ്ച് മുതൽ; 19 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്നത് 190ലധികം കമ്പനികൾ
ഖത്തറിൽ നടക്കുന്ന കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനത്തിന് ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. സെപ്തംബര്‍ അഞ്ച് മുതല്‍ 10 വരെയാണ് പ്രദര്‍ശനം നടക്കുന്നത്. ഇത്തവണ 19 രാജ്യങ്ങളില്‍ നിന്നായി 190 ല്‍ അധികം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്.
അറബ് ലോകത്തെ ഫാല്‍ക്കണ്‍ പ്രേമികളുടെ സംഗമ വേദി കൂടിയാണ് കതാറ സുഹൈല്‍ ഫാല്‍ക്കണ്‍ മേള. ഫാല്‍ക്കണ്‍ പക്ഷികളുടെയും വേട്ട ഉപകരണങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. അല്‍ഹുര്‍, ഷഹീന്‍, ഗെയ്ര്‍ ഫാല്‍ക്കണ്‍ തുടങ്ങി അപൂര്‍വ്വയിനം ഫാല്‍ക്കണുകളും പ്രദര്‍ശനത്തിനെത്തും. ഫാല്‍ക്കണ്‍ പക്ഷികളുടെ ലേലവും കതാറ ഫാല്‍ക്കണ്‍ മേളയിൽ നടക്കും
ഒരു ഫാല്‍ക്കണ്‍ പക്ഷിക്ക് ഇന്ത്യൻ രൂപ 2 കോടി വരെ കഴിഞ്ഞ വര്‍ഷം ലേലത്തില്‍ ലഭിച്ചിരുന്നു. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഇത്തവണം വേദിയുടെ വിസ്തൃതി 10 ശതമാനം കൂട്ടിയിട്ടുണ്ട്.