Begin typing your search...

ആഗോള വിദ്യാഭ്യാസ റാങ്കിങ്ങില്‍ മികച്ച സ്ഥാനം സ്വന്തമാക്കി ഖത്തര്‍ യൂനിവേഴ്സിറ്റി

ആഗോള വിദ്യാഭ്യാസ റാങ്കിങ്ങില്‍ മികച്ച സ്ഥാനം സ്വന്തമാക്കി ഖത്തര്‍ യൂനിവേഴ്സിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആഗോള വിദ്യാഭ്യാസ റാങ്കിങ്ങിലെ പ്രമുഖരായ ക്യുഎസിന്റെ റാങ്കിങ്ങില്‍ മികച്ച സ്ഥാനം സ്വന്തമാക്കി ഖത്തര്‍ യൂനിവേഴ്സിറ്റി. ലോകത്തെ യൂനിവേഴ്സിറ്റികളില്‍ 173ാം സ്ഥാനമാണ് ഖത്തര്‍ യൂനിവേഴ്സിറ്റി സ്വന്തമാക്കിയത്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വിശകലന സ്ഥാപനമാണ് ക്യു.എസ്. ആഗോള തലത്തിലെ യൂനിവേഴ്സിറ്റികളെ ഉള്‍പ്പെട‌ുത്തി ക്യുഎസ് തയ്യാറാക്കിയ റാങ്കിങ്ങില്‍ വന്‍ മുന്നേറ്റമാണ് ഖത്തര്‍ യൂനിവേഴ്സിറ്റിക്ക് ഉണ്ടായത്. 2023 ലെ റാങ്കിങ്ങിങ്ങില്‍ 208 ാം സ്ഥാനമായിരുന്നു.

35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും ആദ്യ ഇരുനൂറില്‍ ഇടം പിടിക്കുകയും ചെയ്തു. റാങ്കിങ്ങിന്റെ മാനദണ്ഡങ്ങളില്‍ സുസ്ഥിരത, തൊഴില്‍ സാധ്യത, അന്താരാഷ്ട്ര ഗവേഷണ നെറ്റ്വര്‍ക്ക് എന്നിവ കൂടി ഉള്‍പ്പെടുത്തിയത് ഖത്തര്‍ യൂനിവേഴ്സിറ്റിക്ക് ഗുണം ചെയ്തു.

സ്പോര്‍ട്സ് ആന്റ് സയന്‍സ്, തിയോളജി വിഷയങ്ങളില്‍ അറബ് മേഖയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ കോഴ്സുകളാണ്, നിയമം, പരിസ്ഥിതി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ആഗോള തലത്തില്‍ തന്നെ ഇവിടുത്തെ കോഴ്സുകള്‍ മുന്‍ നിരയിലുണ്ട്. എഐടി, കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് എന്നിവയാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

WEB DESK
Next Story
Share it