Begin typing your search...

2025 മുതൽ അഞ്ച് വർഷത്തേക്കുള്ള FIFA അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകൾ ഖത്തറിൽ വെച്ച് നടത്താൻ തീരുമാനിച്ചു

2025 മുതൽ അഞ്ച് വർഷത്തേക്കുള്ള FIFA അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകൾ ഖത്തറിൽ വെച്ച് നടത്താൻ തീരുമാനിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2025 മുതൽ 2029 വരെയുള്ള അടുത്ത അഞ്ച് ഫിഫ അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകളും ഖത്തറിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) അറിയിച്ചു.2025 മുതൽ അഞ്ച് വർഷത്തേക്കുള്ള ആൺകുട്ടികളുടെ അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകളാണ് ഖത്തറിൽ വെച്ച് സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകൾ മൊറോക്കോയിൽ വെച്ച് നടത്തുമെന്നും FIFA അറിയിച്ചു.

2025 മുതൽ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകൾ വർഷം തോറും നടത്തുന്ന രീതിയിലേക്ക് പുനഃക്രമീകരിക്കുമെന്നും FIFA വ്യക്തമാക്കിയിട്ടുണ്ട്. ആൺകുട്ടികളുടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം നിലവിലെ 24-ൽ നിന്ന് 48 ആയി ഉയർത്തുന്നതാണ്. പെൺകുട്ടികളുടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം നിലവിലെ 16-ൽ നിന്ന് 24 ആയി ഉയർത്തുമെന്നും FIFA കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it