Begin typing your search...

പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ നാഷണൽ മ്യൂസിയത്തിന് അംഗീകാരം

പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ നാഷണൽ മ്യൂസിയത്തിന് അംഗീകാരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ നാഷണൽ മ്യൂസിയത്തിന് അംഗീകാരം ലഭിച്ചു. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലെ പ്രകടനത്തിനുള്ള അംഗീകാരമായി കാർബൺ ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആന്റ് ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് മ്യൂസിയത്തിന് പരിസ്ഥിതി മികവിനുള്ള അംഗീകാരമെത്തുന്നത്. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുകയും സമഗ്രമായ കാർബൺ ന്യൂട്രാലിറ്റി പ്ലാൻ വികസിപ്പിക്കുകയും ചെയ്തു. കാർബൺ ബഹിർഗമനം കുറക്കാനുള്ള ചുവടുവെപ്പുകൾക്കുള്ള അംഗീകാരമാണ് ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് നേട്ടമെന്ന് നാഷണൽ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ അസീസ് അൽതാനി പറഞ്ഞു.

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള മാറ്റം, ഊർജ ക്ഷമതയുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം, മാലിന്യ നിർമാർജനവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക, സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുക, ജീവനക്കാരിൽ പാരിസ്ഥിതിക അവബോധമുണ്ടാക്കുക, ജല ഉപഭോഗം നിയന്ത്രിക്കുക, കാർബൺ ബഹിർഗമനം സംബന്ധിച്ച് കൃത്യമായ വിലയിരുത്തൽ തുടങ്ങി ബഹുമുഖ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് നാഷണൽ മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്.

WEB DESK
Next Story
Share it