ഖത്തർ ദേശീയ ദിനം ; ദർബ് അൽ സാഇയിലെ ആഘോഷ പരിപാടികൾ തുടരും
ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന വേദിയായി മാറിയ ഉം സലാലിലെ ദർബ് അൽ സാഇയിലെ പരിപാടികള്‍ മൂന്ന് ദിവസം കൂടി നീട്ടി. ഈ മാസം പത്തിന് തുടങ്ങിയ ആഘോഷ പരിപാടികള്‍ ദേശീയദിനമായ ബുധനാഴ്ച സമാപിക്കും എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, വർധിച്ച തിരക്കും, പൊതു അവധിയും വാരാന്ത്യ അവധിയും കണക്കിലെടുത്താണ് ഡിസംബർ 21 വരെ നീട്ടിയത്.
ഈ മാസം പത്തിനാണ് ദേശീയ ദിനാഘോഷത്തിന്റെ സ്ഥിരം കേന്ദ്രമായ ദര്‍ബ് അല്‍ സാഇയില്‍ പരിപാടികള്‍ തുടങ്ങിയത്. ഖത്തറിന്റെ പൈതൃകവും സംസ്കാരവും അടയാളപ്പെടുത്തുന്ന കാഴ്ചകളും പരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത് പുതുതലമുറക്ക് പഴയകാലത്തെ ജീവിതം പരിചയപ്പെടുത്തുന്നതിനുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കാണ് ദര്‍ബ് അൽ സാഇയില്‍ അനുഭവപ്പെട്ടിരുന്നത്. സ്വദേശികള്‍ക്ക് പുറമെ മലയാളികള്‍
അടക്കമുള്ള പ്രവാസികളും ഉംസലാലിലെ ഈ ആഘോഷവേദിയില്‍ സജീവമാണ്. പ്രാദേശിക ഉല്പന്നങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കുന്ന സ്റ്റാളുകളും ഇവിടെയുണ്ട്. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സാംസ്കാരിക പരിപാടികളും നടന്നുവരുന്നുണ്ട്.