വാഹനങ്ങളിൽ പരിശോധനയുമായി ഖത്തർ ഗതാഗത മന്ത്രാലയം
വാഹനങ്ങളിൽ പരിശോധനയുമായി ഗതാഗത മന്ത്രാലയം. ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്ത് ഓടുന്ന വാഹനങ്ങൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായാണ് പെരുന്നാൾ ദിനത്തിലും മറ്റുമായി ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പരിശോധന നടത്തിയത്.
സൂഖ് വാഖിഫ് ഉൾപ്പെടെ സഞ്ചാരികളും മറ്റുമെത്തുന്ന തിരക്കേറിയ മേഖലകളിൽ ക്യാമ്പ് ചെയ്തായിരുന്നു പരിശോധന. ലിമോസിൻ കമ്പനികൾ ഗതാഗത മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പാക്കൽ, ഡ്രൈവർമാരും വാഹനങ്ങളും ആവശ്യമായ സേവനങ്ങളും സുരക്ഷയും നിലനിർത്തുന്നത് പരിശോധിക്കൽ എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. പരിശോധനയുടെ വിഡിയോ അധികൃതർ പങ്കുവെച്ചു.