Begin typing your search...

ഖത്തർ ഇന്റർനാഷനൽ ഫെസ്റ്റിവലിന് ഇന്നു തുടക്കമായി

ഖത്തർ ഇന്റർനാഷനൽ ഫെസ്റ്റിവലിന് ഇന്നു തുടക്കമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തർ ഇന്റർനാഷനൽ ആർട്സ് ഫെസ്റ്റിവലിന് തുടക്കമായി. ഇനിയുള്ള 5 ദിവസങ്ങളിൽ കലാസ്വാദകർക്കു 65 രാജ്യങ്ങളിൽ നിന്നുള്ള 300 കലാകാരന്മാരുടെ സൃഷ്ടികൾ കാണാം. കൾചറൽ വില്ലേജിന്റെ സഹകരണത്തോടെ മാപ്സ് ഇന്റർനാഷനൽ ആണു സംഘാടനം.

കത്താറ കൾചറൽ വില്ലേജിൽ നടക്കുന്ന കലാ മേളയിൽ പെയിന്റിങ്ങുകളുടെയും ശിൽപങ്ങളുടെയും പ്രദർശനത്തിനായി 12 രാജ്യാന്തര ഗാലറികളും തുറക്കും. ഫിഫ ലോകകപ്പിനു ഖത്തർ ആതിഥേയത്വം വഹിക്കുന്ന വർഷമായതിനാൽ ആഗോള കലയും ഫുട്ബോളും കായികവും എന്ന പ്രമേയത്തിലാണു കലാമേള നടക്കുന്നത്.

5 ദിവസത്തെ കലാമേളയിൽ സാംസ്‌കാരിക ടൂർ, പെയിന്റുകളുടെയും ശിൽപങ്ങളുടെയും പ്രദർശനം, തൽസമയ പെയിന്റിങ് സിംപോസിയം, ആർട്ടിസ്റ്റിക് ഫാഷൻ ഷോ, 12 മാസ്റ്റർ ക്ലാസുകൾ, ആർട് പാനൽ ചർച്ചകൾ, കലാ സമ്മേളനങ്ങൾ, സാംസ്‌കാരിക സായാഹ്നം, അത്താഴവിരുന്ന്, അവാർഡ് എന്നിവയാണുള്ളത്. 5 ദിവസത്തെ കലാ മേള 30ന് സമാപിക്കും.

Elizabeth
Next Story
Share it