Begin typing your search...

മ്യൂസിയത്തിന്റെ പ്രവേശന ടിക്കറ്റ് നയങ്ങളിൽ മാറ്റം വരുത്തി ഖത്തർ, മ്യൂസിയങ്ങളിൽ സന്ദർശനം നടത്തണമെങ്കിൽ പ്രവേശന ഫീസ് നൽകണം

മ്യൂസിയത്തിന്റെ പ്രവേശന ടിക്കറ്റ് നയങ്ങളിൽ മാറ്റം വരുത്തി ഖത്തർ, മ്യൂസിയങ്ങളിൽ സന്ദർശനം നടത്തണമെങ്കിൽ പ്രവേശന ഫീസ് നൽകണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തർ മ്യൂസിയത്തിന്റെ പ്രവേശന ടിക്കറ്റ് നയങ്ങളിൽ മാറ്റം. പ്രധാന മ്യൂസിയങ്ങളിലെ പ്രവേശനത്തിന് ഫീസ് ഏർപ്പെടുത്തി. പുതിയ നയം ഡിസംബർ 31 വരെയാണ്. രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും ഖത്തർ മ്യൂസിയത്തിന്റെ ഏതെങ്കിലും മ്യൂസിയത്തിൽ സന്ദർശനം നടത്തണമെങ്കിൽ പ്രവേശന ഫീസ് നൽകണം.

ഖത്തർ മ്യൂസിയത്തിന്റ വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. ഗാലറികളിലെ പ്രദർശനത്തിലേക്കുള്ള പ്രവേശനം ഉൾപ്പെടെയാണ് ഫീസ് ഈടാക്കുന്നത്. അടുത്ത വർഷത്തെ സന്ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് 2023 ജനുവരി 1 മുതൽ ആരംഭിക്കും.

പുതിയ ടിക്കറ്റിങ് നയം അനുസരിച്ച് ഖത്തർ ദേശീയ മ്യൂസിയം, ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് എന്നിവിടങ്ങളിലെ പ്രവേശനത്തിന് മുതിർന്നവർക്ക് ഒരാൾക്ക് 100 റിയാൽ വീതം ഫീസ് നൽകണം. അതേസമയം എല്ലായിടങ്ങളിലും 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഖത്തർ ക്രിയേറ്റ്‌സിന്റെ വൺ പാസ് ഉടമകൾക്കും പ്രവേശനം സൗജന്യമാണ്.

Elizabeth
Next Story
Share it