Begin typing your search...
ദുരിത ബാധിതർക്കായി കണ്ടെയ്നർ വീടുകൾ നൽകി ഖത്തർ
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്കായി കണ്ടെയ്‌നർ നിർമിത വീടുകൾ നൽകി രാജ്യം. ആദ്യ ബാച്ച് വീടുകൾ തുർക്കിയിലെത്തി. 10,000 മൊബൈൽ വീടുകളാണു ഖത്തർ ദുരിതബാധിതർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ടെയ്‌നർ കൊണ്ടുള്ള മൊബൈൽ വീടുകളാണിവ. സൗകര്യപ്രദമായ താമസം ഒരുക്കുന്നവയാണ് ഈ വീടുകൾ. ഹോട്ടൽ മുറികൾക്ക് സമാനമായ ഇന്റീരിയർ, രണ്ടു കിടക്കകൾ, അവശ്യ ഫർണിച്ചറുകൾ എന്നിവയാണ് ഓരോ യൂണിറ്റുകളിലുമുള്ളത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് ആണ് ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസന്റ് എന്നിവയുടെ സഹകരണത്തോടെ മൊബൈൽ വീടുകൾ സജ്ജമാക്കുന്നത്.
Next Story