Begin typing your search...

കരുതലിന്റെ റമസാനായി 'ലീവ് യുവർ മാർക്ക് ' ക്യാംപെയ്‌ന് തുടക്കമായി

കരുതലിന്റെ റമസാനായി ലീവ് യുവർ മാർക്ക്   ക്യാംപെയ്‌ന് തുടക്കമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റമസാനിൽ നിർധന വിഭാഗങ്ങൾക്ക് കൈത്താങ്ങായി ഖത്തർ ചാരിറ്റിയുടെ ക്യാംപെയ്‌ന് തുടക്കമായി. ഖത്തർ ഉൾപ്പെടെ 41 രാജ്യങ്ങളിലെ 19 ലക്ഷം പാവപ്പെട്ടവർക്ക് ക്യാംപെയ്ൻ ആശ്വാസമാകും. കടക്കെണിയിൽപ്പെട്ട് പ്രയാസപ്പെടുന്നവർക്ക് സാമ്പത്തിക സഹായവും നൽകും.

'ലീവ് യുവർ മാർക്ക്' എന്ന പ്രമേയത്തിൽ 11.8 കോടി റിയാൽ ചെലവിട്ടാണ് ഇത്തവണത്തെ ക്യാംപെയ്ൻ നടത്തുന്നത്. നോമ്പുകാർക്ക് ഭക്ഷണം നൽകൽ, സക്കാത്ത് അൽ ഫിത്ർ, ഈദ് വസ്ത്രങ്ങൾ, അനാഥർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാം ഈദ് സമ്മാനം എന്നിങ്ങനെ 4 പദ്ധതികൾ ഉൾപ്പെട്ടതാണ് റമസാൻ ക്യാംപെയ്ൻ. നിർധനർക്ക് പുറമേ രോഗികൾ, വിധവകൾ, കടബാധ്യതയിൽ പ്രയാസമനുഭവിക്കുന്നവർ, അനാഥർ എന്നിവരെ ലക്ഷ്യമിട്ടാണ് റമസാൻ സഹായം നൽകുന്നത്. ഖത്തറിന് പുറത്ത് സിറിയ, തുർക്കി, സോമാലിയ, ബംഗ്ലദേശ്, പലസ്തീൻ ഉൾപ്പെടെ 40 രാജ്യങ്ങൾക്ക് ക്യാംപെയ്ൻ പ്രയോജനം ലഭിക്കും. നോമ്പുകാർക്ക് ഭക്ഷണ വിതരണം, സക്കാത്ത് അൽ ഫിത്ർ, ഈദ് വസ്ത്ര വിതരണം എന്നിവയാണ് വിദേശരാജ്യങ്ങളിലെ പദ്ധതികൾ.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള 9 ലക്ഷം പേർക്കാണ് റമസാൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് ഖത്തർ ചാരിറ്റി പ്രോഗ്രാംസ് ആൻഡ് കമ്യൂണിറ്റി ഡവലപ്‌മെന്റ് വിഭാഗം സിഇഒ അസിസ്റ്റന്റ് ഫൈസൽ റാഷിദ് അൽ ഫെഹെയ്ദ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. 8.75 കോടി റിയാലിന്റെ പദ്ധതിയാണ് ഖത്തറിലുള്ളവർക്കായി നടപ്പാക്കുക. രാജ്യത്ത് കടബാധ്യതയിൽപ്പെട്ട് പ്രയാസം അനുഭവിക്കുന്നവർ, രോഗികൾ, ഹ്യൂമാനിറ്റേറിയൻ സാഹചര്യങ്ങളിലുള്ളവർ എന്നിവർക്ക് സാമ്പത്തിക സഹായവും നൽകും. സാമ്പത്തിക സഹായം തേടിയുള്ള 10,000 കേസുകളാണ് പ്രതീക്ഷിക്കുന്നത്. അൽ അക്രബൂൺ അസിസ്റ്റൻസ് എന്ന സംരംഭത്തിന് കീഴിൽ 7.1 കോടി റിയാലാണ് ഇതിനായി ചെലവിടുന്നത്. അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം ലഭിക്കും.

Elizabeth
Next Story
Share it