Begin typing your search...

ഖത്തറിൽ റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി

ഖത്തറിൽ റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറിലെ റോഡുകളിൽ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയങ്ങളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതിയില്ല:

രാവിലെ 7:30 മുതൽ രാവിലെ 10:00 മണിവരെ.

ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:00 മണിവരെ.

വൈകീട്ട് 5:30 മുതൽ അർദ്ധരാത്രി വരെ.

ഏറ്റവും തിരക്കേറിയ സമയങ്ങളിൽ റോഡിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, റോഡ് സുരക്ഷയ്ക്കുമായാണ് ഈ തീരുമാനം. അപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റമദാനിൽ ഈ തീരുമാനം പാലിക്കാൻ ട്രാക്ക് ഡ്രൈവർമാരോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it