ഖത്തർ അമീറിന്റെ കസാഖിസ്ഥാൻ സന്ദർശനം ആരംഭിച്ചു
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കസാഖ്സ്താൻ സന്ദർശനം ഇന്ന് ആരംഭിച്ചു. കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് തുകായേവുമായി അമീർ കൂട്ടിക്കാഴ്ച നടത്തും. ഖത്തർ-കസാഖ്സ്താൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന സന്ദർശനത്തിൽ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും പൊതുതാൽപര്യമുള്ള മറ്റു കാര്യങ്ങളും ചർച്ച ചെയ്യും. കസാഖ് തലസ്ഥാനമായ അസ്താനയിൽ നടക്കുന്ന ഷാങ് ഹായ് സഹകരണ ഉച്ചകോടിയിലും അമീർ പങ്കെടുക്കും. അംഗ രാഷ്ട്രങ്ങളുടെ തലവന്മാർ, സർക്കാർ പ്രതിനിധികൾ, പ്രാദേശിക അന്തർദേശീയ സംഘടനകൾ, അതിഥികൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. ശേഷം ഔദ്യോഗിക സന്ദർശനത്തിനായി അമീർ പോളണ്ടിലേക്ക് തിരിക്കും. പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡ ഉൾപ്പെടെ നേതാക്കളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അമീർ കൂടിക്കാഴ്ച നടത്തും.