ഖത്തർ അമീറിൻ്റെ ഇറ്റലി , ജർമൻ സന്ദർശനം ആരംഭിച്ചു
ഖത്തര്‍ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ഞായറാഴ്ച വൈകുന്നേരത്തോടെ ഇറ്റലിയിലെ റോമിലെത്തിയ അമീര്‍ ഇറ്റാലിയന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തും. തിങ്കളാഴ്ച ജര്‍മനിയിലേക്ക് തിരിക്കും. ഉഭയകക്ഷി വിഷയങ്ങള്‍ക്ക് പുറമെ ഗസ്സയിലെയും ലബനനിലെയും വെടിനിര്‍ത്തലും അമീര്‍ ഉന്നയിക്കും.
നേരത്തേ ഗാസ്സയില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് ഖത്തറും ഇറ്റലിയും കൈകോര്‍ത്തിരുന്നു. ഗസ്സ സമാധാന ചര്‍ച്ചകള്‍ നിലച്ചതായി കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും അമീറിനെ അനുഗമിക്കുന്നുണ്ട്. മേഖലയിലെ വിഷയങ്ങള്‍ക്ക് പുറമെ റഷ്യ-യുക്രെയ്ന് സമാധാന ശ്രമങ്ങളും ചര്‍ച്ചയാകും. 2023 ല്‍ ഇരു രാജ്യങ്ങളിലും അമീര്‍ സന്ദര്‍ശനം നടത്തിയിരുന്നു.