Begin typing your search...

ഖത്തർ എയർവെയ്സിൻ്റെ ആസ്ഥാനം ദോഹ മുശൈരിബ് ഡൗ​ൺ ടൗ​ണിലേക്ക് മാറുന്നു ; കരാറിൽ ഒപ്പ് വെച്ചു

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്ലോ​ബ​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ദോ​ഹ മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ണി​ലേ​ക്ക് മാ​റു​ന്നു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സി​ന്റെ ഭാ​ഗ​മാ​യ സ​മു​ച്ച​യ​ത്തി​ൽ ആ​സ്ഥാ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​റും മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ എ​ൻ​ജി. സ​അ​ദ് അ​ൽ മു​ഹ​ന്ന​ദി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

എ​യ​ർ​ലൈ​ൻ​സി​ന്റെ അ​ന്താ​രാ​ഷ്ട്ര ഹ​ബ്ബാ​യ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് നാ​ലു ട​വ​റു​ക​ളി​ലാ​യി പു​തി​യ ആ​ഗോ​ള ആ​സ്ഥാ​ന കേ​ന്ദ്രം സ​ജ്ജ​മാ​വു​ന്ന​ത്. മു​ശൈ​രി​ബ് മെ​​​ട്രോ സ്റ്റേ​ഷ​ന് ​അ​രി​കി​ലാ​യാ​ണ് പു​തി​യ ആ​സ്ഥാ​നം. നി​ർ​മാ​ണ​ത്തി​ലും രൂ​പ​ക​ൽ​പ​ന​യി​ലു​മാ​യി ശ്ര​ദ്ധേ​യ​മാ​യി മാ​റി​യ കെ​ട്ടി​ടം സ്മാ​ർ​ട്കോ​ർ അം​ഗീ​കാ​ര​വും നേ​ടി​യി​രു​ന്നു.

WEB DESK
Next Story
Share it