Begin typing your search...

അക്ബർ അൽബാകിർ സ്ഥാനമൊഴിഞ്ഞു; ഖത്തർ എയർവേസിന് പുതിയ സിഇഒ

അക്ബർ അൽബാകിർ സ്ഥാനമൊഴിഞ്ഞു; ഖത്തർ എയർവേസിന് പുതിയ സിഇഒ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

27 വർഷത്തെ സേവനത്തിനു ശേഷം ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബാകിർ സ്ഥാനമൊഴിഞ്ഞു. ബദർ മുഹമ്മദ് അൽമീറാണ് പുതിയ സിഇഒ. 1997 ൽ അന്നത്തെ ഖത്തർ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഖത്തർ എയർവേസിനെ അക്ബർ അൽ ബാകിറിനെ ഏൽപ്പിക്കുമ്പോൾ അത് വെറും നാല് വിമാനങ്ങൾ മാത്രമുള്ള ചെറിയ ഒരു കമ്പനി മാത്രമായിരുന്നു.

വ്യോമയാന രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് ഖത്തർ എയർവേസ് യാത്രാ രംഗത്തും ചരക്ക് നീക്കത്തിലും ലോകത്തെ മുൻനിരക്കാരിൽ ഇടംപിടിച്ചു. ഇരൂനൂറിലേറെ വിമാനങ്ങളും 160 ലേറെ ഡെസ്റ്റിനേഷനുകളുമായി മേഖലയിലെ നമ്പർ വൺ വിമാനക്കമ്പനിയായി ഖത്തർ എയർവേസ് മാറി.

14.3 കോടി ഡോളറാണ് കഴിഞ്ഞ വർഷത്തെ ഖത്തർ എയർവേസിന്റെ ലാഭം. യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ഏഴ് തവണ ലോകത്തെ മികച്ച എയർലൈനിനുള്ള അവാർഡ് ലഭിച്ചത് ആ നയത്തിനുള്ള അംഗീകാരമായി. ഹമദ് വിമാനത്താവളം, ഡ്യൂട്ടി ഫ്രീ, ഏവിയേഷൻ സർവീസ് തുടങ്ങി ഖത്തർ എയർവേസുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ സിഇഒയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ഖത്തർ ടൂറിസത്തിന്റെയും ചെയർമാനായിരുന്നു. 61 കാരനായ അക്ബർ അൽ ബാകിറിന്റെ മാതാവ് ഇന്ത്യക്കാരിയാണ്. മുംബൈയിൽ ജനിച്ച അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും ഇന്ത്യയിലായിരുന്നു.

WEB DESK
Next Story
Share it