Begin typing your search...

ഖത്തറിൽ വാഹനാപകടം: 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേർ മരിച്ചു

ഖത്തറിൽ വാഹനാപകടം: 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേർ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അൽഖോറിൽ വാഹനാപകടത്തിൽ 3 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34) എന്നിവരാണ് മരിച്ച മലയാളികൾ. ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരൻ, പ്രവീൺകുമാർ ശങ്കർ എന്നിവരും അപകടത്തിൽ മരിച്ചു. റോഷിന്റെയും ആൻസിയുടേയും മകൻ ഏദൻ ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച 5 പേരുടെയും മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി അൽഖോറിലെ ഫ്ളൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. വാഹനം പാലത്തിൽ നിന്ന് താഴെ വീണത് അപകടത്തിന്റെ ആഘാതം കൂട്ടി. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തൽക്ഷണം മരിച്ചതായാണ് വിവരം. റോഷിൻ ജോൺ ഷപൂർജി പള്ളൻജി കമ്പനിയിലെ ജീവനക്കാരനാണ്. ഖത്തറിലെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിൽ താൽക്കാലിക ജീവനക്കാരിയാണ് നാഗലക്ഷ്മി.

WEB DESK
Next Story
Share it