ഖത്തറിൽ സ്വകാര്യ തൊഴിൽ ഉടമൾക്കും ഓൺലൈനിൽ പരാതി നൽകാം
തൊഴിൽ തർക്കങ്ങൾ സംബന്ധിച്ച പരാതികൾക്കായുള്ള മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അധികൃതർ. സ്വകാര്യമേഖലകളിലെ തൊഴിൽ ഉടമകൾക്കും പരാതികൾ നൽകാൻ സാധ്യമാവുന്ന വിധത്തിലെ പരിഷ്കാരങ്ങളുമായാണ് സേവനം കൂടുതൽ മെച്ചപ്പെടുത്തിയത്. തൊഴിലുടമക്ക് സ്ഥാപനങ്ങളിലെ തൊഴിലാളിക്കും ഗാർഹിക തൊഴിലാളികൾക്കുമെതിരെയും പരാതികൾ പുതിയ പരിഷ്കാരം വഴി ഫയൽ ചെയ്യാൻ കഴിയും. ഇതോടൊപ്പം ഇരു കക്ഷികൾക്കും തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെന്റ് കമ്പനികൾക്കെതിരെയും പ്ലാറ്റ്ഫോം വഴി പരാതിപ്പെടാവുന്നതാണ്. സ്വകാര്യമേഖല കമ്പനികൾക്ക് പോർട്ടൽ വഴി തൊഴിലാളികൾക്കെതിരായ പരാതികളും നൽകാം.
നാഷനൽ ഓതന്റിഫിക്കേഷൻ സിസ്റ്റം വഴി തൊഴിലുടമയുടെ സ്മാർട്ട് കാർഡോ, അംഗീകൃത സ്ഥാപനത്തിലെ പ്രതിനിധിക്കോ ലോഗിൻ ചെയ്ത് പോർട്ടലിൽ പ്രവേശിക്കാം. തൊഴിലുടമകൾക്ക് അവർ നൽകിയ പരാതികളുടെ നില അറിയാനും ഒപ്പം ജീവനക്കാർ തങ്ങൾക്കെതിരെ നൽകിയ പരാതി നിരീക്ഷിക്കാനും സാധിക്കും.