Begin typing your search...

ഖത്തറിലെ പി.എച്ച്.സി.സി ഫാമിലി മെഡിസിൻ സേവനം വിജയകരം; ദിനം പ്രതി സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വർദ്ധന

ഖത്തറിലെ പി.എച്ച്.സി.സി ഫാമിലി മെഡിസിൻ സേവനം വിജയകരം; ദിനം പ്രതി സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വർദ്ധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രഥമിക പരിചരണം എത്തിക്കുന്നതിനായി പ്രൈമറി ഹെൽത്ത് കെയർ ആരംഭിച്ച ഫാമിലി മെഡിസിൻ മാതൃകയാണ് വിജയകരമായി മുന്നേറുന്നത്. 2018ൽ പി.എച്ച്.സി.സി കൊണ്ടുവന്ന ഫാമിലി മെഡിസിൻ മോഡൽ കെയർ രോഗപ്രതിരോധത്തിലും ജനസംഖ്യയുടെ ആരോഗ്യ ക്ഷേമത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ഖത്തറിലെ 31 ഓളം ആരോഗ്യ കേന്ദ്രങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫാമിലി മെഡിസിനിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്ണ്യമായ വർദ്ധനയുണ്ടായിട്ടുണ്ടെന്ന് പി.എച്ച്.സി.സി വ്യക്തമാക്കുന്നു.

2021ൽ 24,75,235 പേർ ഫാമിലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്തിയപ്പോൾ 2022 ൽ 27,05,400 എന്നതിലേക്ക് ഉയർന്നു. എല്ലാവിധ ആരോഗ്യക്ഷേമ ആവശ്യങ്ങൾ നിറവേറ്റുന്നതിലും കുടുംബത്തിന് മികച്ച പരിചരണം നൽകുന്നതിലും പി.എച്ച്.സി.സിയിലെ ഫാമിലി മെഡിസിൻ ഡോക്ടമാർ പ്രതിജ്ഞാബദ്ധരാണെന്ന് കോർപറേഷൻ വ്യക്തമാക്കുന്നു. രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും പുറമേ പതിവ് പരിശോധനകൾ , ആരോഗ്യ-അപകട വിലയിരുത്തലുകൾ, പ്രതിരോധ കുത്തിവയ്പ്പ്, സ്ക്രീനിങ് തുടങ്ങി നിരവധി സേവനങ്ങൾ പി.എച്ച്.സി.സി ഫാമിലി മെഡിസിൻ വിഭാഗത്തിൽ ലഭ്യമാണ്.

സേവനങ്ങൾക്കായി പി.എച്ച്.സി.സി മൊബൈൽ ആപ്ലിക്കേഷനായ 'നർആകും' ഉപയോഗിക്കാം. അറബി, ഇംഗ്ലീഷ് ഭാഷകളിൽ ഈ സൗ​ക​ര്യം ലഭ്യമാകും. കൂടാതെ ഹയ്യാക് സൗ​ക​ര്യത്തിനായി 107 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുന്നവർക്കും സന്ദർശന അനുമതി ലഭിക്കുന്നതാണ്.

WEB DESK
Next Story
Share it