Begin typing your search...
ഖത്തറിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു
ഖത്തറിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു. ചൂട് കുറഞ്ഞതോടെയാണ് തീരുമാനം. ഇന്ന് മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ചൂട് കനത്തതോടെ ജൂൺ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്നര വരെയാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലി സമയം. ഇത്തവണ കനത്ത ചൂടാണ് ഖത്തറിൽ രേഖപ്പെടുത്തിയത്. ചൂട് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു
Next Story