Begin typing your search...

പുതുവർഷ സമ്മാനം ; ഖത്തറിൽ മെട്രോയുടെ പ്രവർത്തനം സമയം നീട്ടി

പുതുവർഷ സമ്മാനം ; ഖത്തറിൽ മെട്രോയുടെ പ്രവർത്തനം സമയം നീട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ദോഹ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ റെയിൽ.ജനുവരി ഒന്ന് മുതൽ പുലർച്ചെ അഞ്ച് മുതൽ ദോഹ മെട്രോ സർവീസ് ആരംഭിക്കും. സർവീസ് അവസാനിപ്പിക്കുന്ന സമയം അർധരാ​ത്രി ഒരു മണിവരെയായും നിശ്ചയിച്ചു. നേരത്തെ 11.59 വരെയായിരുന്നു ​മെട്രോ ഓടിയത്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് ഈ സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മണി മുതൽ സർവീസ് ആരംഭിക്കും. നിലവിൽ ഉച്ചക്ക് രണ്ട് മണി മുതലാണ് സർവീസ് നടത്തുന്നത്. വെള്ളിയാഴ്ചകളിലും അർധരാ​ത്രി ഒരു മണിവരെ സർവീസ് നടത്തും.

ലുസൈൽ ട്രാമും പുതുവർഷത്തിൽ പുതിയ ഷെഡ്യൂളിലേക്ക് മാറും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ അഞ്ച് മുതൽ 1.30 വരെയും സർവിസ് നടത്തും. വെള്ളിയാഴ്ച രണ്ട് മുതൽ 1.30 വരെയാണ് സർവീസ്.

WEB DESK
Next Story
Share it