Begin typing your search...
ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് അടച്ചു
ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് അടച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 30-ന് പുലർച്ചെ 3 മണിമുതൽ ഒരു മാസത്തേക്കാണ് താത്കാലികമായി അടച്ചത്. ലുസൈൽ സ്റ്റേഡിയം ഏരിയയ്ക്ക് സമീപത്താണ് ഈ ഗതാഗത നിയന്ത്രണം. ഈ നിയന്ത്രണം 2023 സെപ്റ്റംബർ 30 വരെ തുടരും. മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്താനും, യാത്രകൾക്കായി മറ്റു റോഡുകൾ ഉപയോഗിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
Kindly pay attention to the temporary closure of the Lusail Intersection EM1, close to the Stadium area, from Wednesday, August 30, 2023 (3:00 AM) until Saturday, September 30, 2023.
— Ministry of Interior (@MOI_QatarEn) August 29, 2023
Please take alternative routes and follow directional signs. #MOIQatar #TrafficQatar pic.twitter.com/Mg7PUGfUhr
Next Story