കതാറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഇന്ന് തുടക്കം
കതാറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഇന്ന് തുടക്കം. കതാറ കൾച്ചറൽ വില്ലേജിൽ ഒരുക്കിയ കൂറ്റൻ ടെന്റിലാണ് പ്രദർശനം. ഏറ്റവും മികച്ച ഇനങ്ങളിൽപ്പെട്ട ഫാൽക്കൺ പക്ഷികൾ, അറേബ്യൻ സമൂഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പക്ഷിയായ പരുന്തുകളുടെ പ്രദർശനത്തിനും വിൽപ്പനക്കുമായി കതാറ കൾച്ചറൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു. 196 രാജ്യങ്ങളിൽ നിന്ന് 166ലധികം കമ്പനികളും വെറ്ററിനറി ക്ലിനിക്കുകളും പങ്കെടുക്കും. സുഹൈൽ അന്താരാഷ്ട്ര പ്രദർശനത്തിന്റെ എട്ടാമത് പതിപ്പാണ് ഇന്ന് തുടങ്ങുന്നത്.
ഏറ്റവും പുതിയ വേട്ടയാടൽ ആയുധങ്ങൾ, വാഹനങ്ങൾ, ക്യാമ്പിംഗ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം അഞ്ച് ദിവസത്തെ പ്രദർശനത്തിന്റെ ഭാഗമാണ്. പരുന്തുകളുടെ ലേലമാണ് ഏറ്റവും ശ്രദ്ദേയമായ പരിപാടി. അപൂർവം ഇനത്തിൽപെട്ട പരുന്തുകൾ ലേലത്തിലുണ്ടാകും. ലേലത്തിലെ പങ്കാളിത്തം ഇ-ആപ്ലിക്കേഷൻ വഴിയാണ്. കോടികൾ വില വരുന്ന പക്ഷികൾ വരെ ലേലത്തിനുണ്ടാകും. വൈവിധ്യമാർന്ന മത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവയും സുഹൈൽ മേളയുടെ ഭാഗമാണ്.