Begin typing your search...

ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച സ്മാർട്ട് ഫോൺ ആപ്പായി കഹ്‌റാമ

ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച സ്മാർട്ട് ഫോൺ ആപ്പായി കഹ്‌റാമ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച പൊതുസേവന സ്മാർട്ട് ഫോൺ ആപ്പിനുള്ള പുരസ്‌കാരം ഖത്തർ ജനറൽ ഇലക്ട്രിക്കൽ ആൻഡ് വാട്ടർ കോർപറേഷന് (കഹ്‌റാമ) ലഭിച്ചു. റിയാദ് ആസ്ഥാനമായ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന്റെ പുരസ്‌കാരമാണ് കഹ്‌റാമ ആപ്ലിക്കേഷൻ സ്വന്തമാക്കിയത്. 2022 ഏപ്രിലിലാണ് കഹ്‌റാമയുടെ നവീകരിച്ച ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ പതിപ്പ് അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷന്റെ പ്രവർത്തനവും ഘടനയും വിലയിരുത്തിയ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് വിദഗ്ധർ ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയാണ് കഹ്‌റാമയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

വിവിധ സേവനങ്ങളെ ഡിജിറ്റലൈസേഷൻ ചെയ്ത് കൂടുതൽ അനായാസമാക്കുക എന്ന ലക്ഷ്യത്തിനുള്ള അംഗീകാരമാണ് ജി.സി.സി പുരസ്‌കാരം തേടിയെത്തുന്നത്. കഹ്‌റാമയിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പൊതുജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ ആപ്ലിക്കേഷൻ സേവനം ലഭിച്ചതായും വിലയിരുത്തി.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി മുന്നേറുന്ന നൂതന സാങ്കേതികവത്കരണം രാജ്യത്തെ സാധാരണ ജനങ്ങളിലേക്കും എത്തിക്കുന്നതിൽ ആപ്പിന്റെ സേവനത്തിലൂടെ കഴിഞ്ഞുവെന്ന് ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് വിദഗ്ധ സമിതി പറഞ്ഞു.

Aishwarya
Next Story
Share it