Begin typing your search...

ടൂറിസത്തിൽ കുതിച്ചുചാട്ടവുമായി ഖത്തർ

ടൂറിസത്തിൽ കുതിച്ചുചാട്ടവുമായി ഖത്തർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മേഖലയിലെ പ്രധാന വിനോദസഞ്ചാര, സന്ദർശക കേന്ദ്രമായി ഖത്തർ മാറിയെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി. പുതു വർഷത്തിലെ ആദ്യ മാസത്തിൽ ഏഴു ലക്ഷത്തിലധികം സന്ദർശകരെത്തിയതായും ഒരു മാസത്തിനുള്ളിൽ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിലെ പുതിയ റെക്കോഡാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25ന് 42500 പേരാണ് സന്ദർശകരായി വന്നത്. അതിൽ 23,400 പേർ സൗദി അറേബ്യയിൽ നിന്നുള്ളവരാണെന്നും അൽഖർജി കൂട്ടിച്ചേർത്തു. ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള കാണികളുടെ വരവാണ് ഇതിൽ പ്രധാനമായി മാറിയത്. ഖത്തറിലെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും സുസ്ഥിര വളർച്ചയുടെയും പ്രധാന ഘടകങ്ങളിലൊന്നാണ് വിനോദസഞ്ചാര മേഖലയെന്നും പ്രാദേശിക ദിനപത്രമായ അൽ റായക്ക് നൽകിയ അഭിമുഖത്തിൽ അൽ ഖർജി വ്യക്തമാക്കി.

വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങളെ മറികടക്കാൻ കഠിന പ്രയത്നം ചെയ്യുമെന്നും അതോടൊപ്പം ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുകയും പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ പ്രതിവർഷം 60 ലക്ഷം സന്ദർശകരെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. വരും വർഷങ്ങളിൽ വലിയ പ്രവർത്തനങ്ങളാണ് മുന്നിലുള്ളത്. വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ ആത്യന്തികമായ ലക്ഷ്യം ജി.ഡി.പിയിലെ മേഖലയുടെ സംഭാവനയായ ഏഴ് ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി ഉയർത്തുകയാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ സ്വദേശി പ്രതിഭകളുടെ പ്രാധാന്യവും പങ്കാളിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ ടൂറിസത്തിലെ 207 ജീവനക്കാരിൽ 152 പേരും സ്വദേശികളാണ്. തൊഴിൽ മേഖലയിൽ സ്വദേശികളുടെ സാന്നിധ്യം വർധിപ്പിക്കാനായി ടൂറിസം മേഖലയിലേക്ക് പ്രതിഭകളെ ആകർഷിക്കാനുമുള്ള പദ്ധതികൾ ഖത്തർ ടൂറിസത്തിനുണ്ട്.

WEB DESK
Next Story
Share it