Begin typing your search...

'ഈദിയ്യ' എടിഎം ; പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചതായി അധികൃതർ

ഈദിയ്യ എടിഎം ; പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചതായി അധികൃതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് സ്ഥാ​പി​ച്ച ‘ഈ​ദി​യ്യ’ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന് 7.4 കോ​ടി റി​യാ​ൽ പി​ൻ​വ​ലി​ക്ക​പ്പെ​ട്ടു. കു​​ട്ടി​​ക​​ൾ​​ക്ക് പെ​​രു​​ന്നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ​​ണം സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് സൗ​​ക​​ര്യം ഉ​ദ്ദേ​ശി​ച്ചാ​ണ് അ​​ഞ്ച്, 10, 50, 100 റി​​യാ​​ലി​​ൽ ക​​റ​​ൻ​​സി​​ക​​ൾ പി​​ൻ​​വ​​ലി​ക്കാ​ൻ ക​ഴി​യു​ന്ന ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ സ്ഥാ​പി​ച്ച​ത്. ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഈ​ദി​യ്യ എ.​ടി.​എം സേ​വ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​​വെ​ച്ച​താ​യി അ​ധി​കൃ​ത​ർ എ​ക്സി​ൽ അ​റി​യി​ച്ചു. പ്ലെ​​യ്സ് വെ​​ൻ​​ഡോം, അ​​ൽ മി​​ർ​​ഖാ​​ബ് മാ​​ൾ, മാ​​ൾ ഓ​​ഫ് ഖ​​ത്ത​​ർ, അ​​ൽ വ​​ക്റ ഓ​​ൾ​​ഡ് സൂ​​ഖ്, ദോ​​ഹ ഫെ​​സ്റ്റി​​വ​​ൽ സി​​റ്റി, അ​​ൽ ഹ​​സം മാ​​ൾ, അ​​ൽ ഖോ​​ർ മാ​​ൾ, അ​​ൽ മീ​​റ (തു​​മാ​​മ, മു​​ഐ​​ത​​ർ), ദോ​​ഹ വെ​​സ്റ്റ് വാ​​ക് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് എ.​​ടി.​​എം സ്ഥാ​​പി​​ച്ചി​രു​ന്ന​ത്. ക​​ഴി​​ഞ്ഞ ചെ​​റി​​യ പെ​​രു​​ന്നാ​​ളി​​ലും സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് ഈ​​ദി​​യ്യ എ.​​ടി.​​എം സ്ഥാ​​പി​​ച്ചി​​രു​​ന്നു.

WEB DESK
Next Story
Share it