Begin typing your search...

ഖത്തറിൽ എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി

ഖത്തറിൽ എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തറിലേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ഫെബ്രുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. ഒരു മാസത്തേക്ക് 50 റിയാൽ ആണ് ഇൻഷുറൻസ് തുക. വീസ കാലാവധി നീട്ടുമ്പോഴും ഇൻഷുറൻസ് ബാധകമാണ്. സന്ദർശക വീസ ലഭിക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. ഖത്തറിൽ എത്ര ദിവസം താമസിക്കുന്നുണ്ടോ അത്രയും ദിവസത്തെ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.

അപകടം, എമർജൻസി എന്നിവയ്ക്കുള്ള ചികിത്സയും അടിസ്ഥാന ആരോഗ്യ സേവനങ്ങളുമാണ് ഇൻഷുറൻസ് പരിധിയിൽ വരുന്നത്. മറ്റ് രോഗങ്ങൾക്കുള്ള ആരോഗ്യ പരിചരണത്തിനുള്ള പ്രീമിയം ഇൻഷുറൻസ് കമ്പനികൾക്ക് നിശ്ചയിക്കാം.

Ammu
Next Story
Share it