Begin typing your search...

ലോകകപ്പ് കാണികൾക്കുള്ള ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ; മത്സര ടിക്കറ്റ് എടുത്തവർക്കെല്ലാം കാർഡ് നിർബന്ധം

ലോകകപ്പ് കാണികൾക്കുള്ള ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ; മത്സര ടിക്കറ്റ് എടുത്തവർക്കെല്ലാം കാർഡ് നിർബന്ധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡേറ്റകൾ സുരക്ഷിതമെന്ന് അധികൃതർ. കാണികൾക്കുള്ള ഫാൻ ഐഡിയായ ഹയാ കാർഡിൽ ഉടമകളുടെ വ്യക്തിഗത വിവരങ്ങളാണ് ഉള്ളത്.

അതിനാൽ തന്നെ കാർഡുകളിലെ ഡേറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയാ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു.

സ്മാർട് ഫോണുകളിൽ ഡിജിറ്റൽ ഹയാ കാർഡുകളുടെ സ്‌ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ലെന്നതാണ് പ്രധാന സുരക്ഷാ സവിശേഷത. കാർഡ് ഉടമയുടെ വ്യക്തിഗത വിവരങ്ങളും ക്യൂആർ കോഡും ഉൾപ്പെടുന്നതിനാൽ ഡിജിറ്റൽ കാർഡിന്റെ സ്‌ക്രീൻ ഷോട്ട് എടുക്കൽ മാത്രമല്ല വിവരങ്ങളുടെ സ്‌ക്രീൻ വിഡിയോ റെക്കോർഡിങ്ങും സാധ്യമല്ല. സ്റ്റേഡിയങ്ങളിൽ ഹയാ കാർഡ് റീഡ് ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ കാർഡ് സ്‌കാൻ ചെയ്യുമ്പോൾ തന്നെ കാർഡ് ഉടമയുടെ ചിത്രം സഹിതമുള്ള വിവരങ്ങളാണ് തെളിയുക. വിദേശീയരായ കാണികൾക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയാ കാർഡുകൾ ലോകകപ്പ് മത്സര ടിക്കറ്റ് എടുത്തവർക്കെല്ലാം ഹയാ കാർഡ് നിർബന്ധമാണ്.

Ammu
Next Story
Share it