Begin typing your search...

ഗൾഫ് ഗ്രാന്റ് ടൂർസ് വിസ ; ഈ വർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ

ഗൾഫ് ഗ്രാന്റ് ടൂർസ് വിസ ; ഈ വർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗൾഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ഗൾഫ് ഗ്രാന്റ് ടൂർസ് വിസ ഈ വർഷംതന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ. ഖത്തർ സാമ്പത്തിക ഫോറത്തിലെ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ ഷെൻഗൻ വിസ മാതൃകയിലാണ് ഗൾഫ് ഗ്രാന്റ് ടൂർസ് വിസ വിഭാവനം ചെയ്തിരിക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിലെ ടൂറിസത്തിൽ ഇത് വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഇതേ ലക്ഷ്യമാണ് ഗൾഫ് ഗ്രാന്റ് ടൂറിസം വിസക്ക് പിന്നിലും, ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലും അനായാസം യാത്ര ചെയ്യാൻ അനുവാദം നലകുന്ന 'ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ മേഖലയുടെ വിനോദ സഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്ന് സഅദ് അൽ ഖർജി പറഞ്ഞു.

'ഗൾഫിൽ നിന്ന് ലോകം വരെ: വിനോദ സഞ്ചാരമേഖലയുടെ ഭാവി' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ഫുട്‌ബോൾ അടക്കമുള്ള അന്താരാഷ്ട്ര കായിക ഇവന്റുകൾ ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകർന്നതായി സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.

WEB DESK
Next Story
Share it