Begin typing your search...

ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരുന്നു

ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരുന്നു. ഇത് സംബന്ധിച്ചുള്ള നിയമത്തിന് അമീർ അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശികൾക്ക് തൊഴിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. സ്വദേശികൾക്കും സ്വദേശി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിൽ അവസരങ്ങൾ തുറക്കാനും മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക, സ്വദേശി മാനവവിഭവ ശേഷി പ്രയോജനപ്പെടുത്തുക തുടങ്ങിയ ഖത്തർ വിഷൻ 2030ന്റെ ഭാഗമായി കൂടിയാണ് പുതിയ നിയമം കൊണ്ടുവന്നത്.

വാണിജ്യ രജിസ്ട്രേഷനുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, ഗവൺമെന്റും സ്വകര്യ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭേച്ഛ ലക്ഷ്യം വെക്കാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. സ്ഥാപനത്തിന്റെ നിലവാരം, തൊഴിലാളികളുടെ എണ്ണം, ജോലി തരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരംതിരിച്ച് സ്വകാര്യ മേഖലയ്ക്കായി തൊഴിൽ ദേശസാൽക്കരണ പദ്ധതി നടപ്പാക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളിൽ തൊഴിൽ വിപണിയുടെ ആകർഷണം കൂട്ടുക, സ്വദേശികളെ ആകർഷിക്കുന്ന രീതിയിൽ കമ്പനികളുടെ ശേഷി വർധിപ്പിക്കുക, സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തൊഴിൽ സ്ഥിരത ഉറപ്പാക്കുക, വിപണിക്ക് ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഉറപ്പാക്കുക തുടങ്ങിയവയാണ് നിയമം ലക്ഷ്യമിടുന്നതെന്നും ഖത്തർ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

WEB DESK
Next Story
Share it