Begin typing your search...

ഗാസ വെടിനിർത്തൽ 16ആം ദിവസത്തിലേക്ക് ; രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി

ഗാസ വെടിനിർത്തൽ 16ആം ദിവസത്തിലേക്ക് ; രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗസ്സ വെടിനിർത്തലിൻെറ രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഖത്തർ. ജനുവരി 19ന്​ പ്രാബല്യത്തിൽ വന്ന്​ കരാർ പ്രകാരം രണ്ടാം ഘട്ട ചർച്ചകൾക്ക്​ വെടിനിർത്തൽ നിലവിൽ വന്ന്​ 16ആം തീയ​തിയോടെ തുടക്കം കുറിക്കണമെന്നായിരുന്നു നിർദേശം. കരാറിലെ കക്ഷികളായ ഹമാസും ഇസ്രായേലും ഉടൻ തന്നെ രണ്ടാം ഘട്ട ചർച്ചകൾക്ക്​ തുടക്കം കുറിക്കണമെന്ന്​ മധ്യസ്​ഥ ദൗത്യങ്ങൾക്ക്​ നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിശേദകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി ദോഹയിൽ ആവശ്യപ്പെട്ടു. ചർച്ചകൾ എന്ന്​ ആരംഭിക്കുമെന്ന്​ നിലവിൽ വ്യക്​തയില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ പ്രകാരമുള്ള വെടിനിർത്തലിൻെറ 16ആം ദിവസം ​ഫെബ്രുവരി മൂന്ന്​ തിങ്കളാഴ്​ചയാണ്​.

ഇരു വിഭാഗങ്ങളുടെയും പ്രതിനിധികൾ എവിടെ എത്തുമെന്നോ, എപ്പോൾ ചർച്ച നടക്കുമെന്നോ ഇതുവരെ വ്യക്​തതയില്ലെന്നും ദോഹയിൽ തുർക്കിയ വിദേശകാര്യമന്ത്രി ഡോ. ഹകാൻ ഫിദാനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഹമാസും ഇസ്രായേലുമായും മധ്യസ്​ഥർ ഫോൺ വഴി ആശയ വിനിമയം നടത്തിയിട്ടുണ്ട്​. അടുത്ത ഘട്ട ചർച്ചകൾക്കായി ഖത്തറിന്റെ നേതൃത്വത്തിൽ അജണ്ട നിശ്​ചയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളിൽ തന്നെ കാര്യമായ നീക്കങ്ങൾ പ്രതീക്ഷിക്കുന്നു. ആദ്യഘട്ട വെടി നിർത്തൽ കാലാവധിയായ 42 ദിവസത്തിന് മുമ്പ് കരാറിലെത്തുന്നതിനായി ഇപ്പോൾ തന്നെ ചർച്ചകൾ ആരംഭിക്കേണ്ടത്​ നിർണായകമാണ്​.

അതേസമയം, രണ്ടാംഘട്ട ചർച്ചകൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്​ പുറപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസ്​ അറിയിച്ചു. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിൻെറ മിഡിൽ ഈസ്​റ്റ്​ ​പ്രതിനിധി സ്​റ്റീവ്​ വിറ്റ്​കോഫുമായി അദ്ദേഹം കൂടിക്കാഴ്​ച നടത്തും. ചൊവ്വാഴ്​ച ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി കൂടിക്കാഴ്​ച നടത്തുന്നുണ്ട്​.

ജനുവരി മൂന്നാം വാരം പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ മൂന്നു ഘട്ടമായാണ്​ നടപ്പാക്കുന്നത്​. ഇസ്രായേൽ ജയിലുകളിലുള്ള നൂറുകണക്കിന്​ ഫലസ്​തീനി തടവുകാർക്ക്​ പകരമായി ഇതുവരെയായി 18 ബന്ദികളെ ഹമാസ്​ വിട്ടയച്ചിട്ടുണ്ട്​. രണ്ടാം ഘട്ടത്തിൽ മുഴുവൻ ബന്ദികളെയും ഹമാസ്​ വിട്ടയക്കുമെന്നാണ്​ നേരത്തെയുള്ള ഉപാധികളിലൊന്ന്​.

WEB DESK
Next Story
Share it