പ്രഥമ കോൺടെക് എക്‌സ്‌പോയ്ക്ക് ഖത്തറിൽ തുടക്കമായി
നിർമാണ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രഥമ കോൺടെക് എക്‌സ്‌പോയ്ക്ക് ഖത്തറിൽ തുടക്കം. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററാണ് ആഗോള ടെക് ഭീമൻമാർ ഉൾപ്പെടെ പങ്കെടുക്കുന്ന എക്‌സ്‌പോയുടെ വേദി. വാണിജ്യ-വ്യവസായ മന്ത്രാലയം, കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. തൊഴിൽ മന്ത്രാലയം, പൊതുമരാമത്ത് വിഭാഗം എന്നിവ സംയുക്തമായാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അതിയ്യ, ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് ബിൻ അഹ്‌മദ് അൽ സുലൈതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 250 ലേറെ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന എക്‌സ്‌പോ മറ്റന്നാൾ സമാപിക്കും. ഗൂഗിൾ, മൈക്രോസോഫ്റ്റ്, വാവെയ്. ഐ.ബി.എം തുടങ്ങി ടെക് ലോകത്തെ വമ്പൻമാരെല്ലാം പ്രദർശനത്തിന്റെ ഭാഗമാണ്.
3ഡി പ്രിന്റിന്റ്, റോബോട്ടിക്‌സ്, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ നിർമാണ മേഖലയിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളാണ് എക്‌സ്‌പോ പ്രധാനമായും പങ്കുവയ്ക്കുന്നത്. നിരവധി സ്റ്റാർട്ടപ്പ് സംവിധാനങ്ങളും കോൺടെകിന്റെ ഭാഗമാണ്.