Begin typing your search...

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെയും വിമാനങ്ങളുടേയും വരവിൽ റെക്കോർഡ് വർധനയെന്ന് കണക്കുകൾ

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെയും വിമാനങ്ങളുടേയും വരവിൽ റെക്കോർഡ് വർധനയെന്ന് കണക്കുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന​വം​ബ​ർ മാ​സ​ത്തി​ൽ ഖ​ത്ത​റി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും വ​ര​വി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്റെ റി​പ്പോ​ർ​ട്ട്. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ അ​ര​ങ്ങേ​റി​യ 2022 ന​വം​ബ​ർ മാ​സ​ത്തേ​ക്കാ​ൾ ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​മാ​ന​ങ്ങ​ളു​ടെ നീ​ക്കം, ച​ര​ക്കു നീ​ക്കം, യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം എ​ന്നീ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലും മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ടു​വെ​ന്നാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​​ഭാ​ഗ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ. വി​മാ​ന​ങ്ങ​ളു​ടെ വ​ര​വി​ൽ ഏ​ഴു ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​വ്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ 20,746 വി​മാ​ന​ങ്ങ​ൾ സ​ർ​വീസ് ന​ട​ത്തി​യ​പ്പോ​ൾ, ഇ​ത്ത​വ​ണ 22195 വി​മാ​ന​ങ്ങ​ൾ സ​ഞ്ച​രി​ച്ചു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 23.2 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 32 ല​ക്ഷം പേ​രാ​ണ് യാ​ത്ര ന​ട​ത്തി​യ​തെ​ങ്കി​ൽ, ഇ​ത്ത​വ​ണ 39 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ച​ര​ക്കു നീ​ക്കം 13.2 ശ​ത​മാ​നം വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 1.85 ല​ക്ഷം ട​ൺ ച​ര​ക്കു​ക​ൾ വ്യോ​മ​മാ​ർ​ഗം എ​ത്തി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 2.10 ല​ക്ഷം ട​ൺ ആ​യി.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലും 23.1 ശ​ത​മാ​ന​മാ​യി​രു​ന്നു വി​മാ​ന നീ​ക്ക​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 27.1 ശ​ത​മാ​ന​വും, ച​ര​ക്കു നീ​ക്കം 10.2 ശ​ത​മാ​ന​വും കൂ​ടി.

WEB DESK
Next Story
Share it