Begin typing your search...

ഖത്തറിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 5.01ന്; വിപുലമായ ആഘോഷപരിപാടികൾ

ഖത്തറിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 5.01ന്; വിപുലമായ ആഘോഷപരിപാടികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബലിപെരുന്നാളിന് വിപുലമായ ആഘോഷങ്ങളുമായി ഖത്തർ. ലുസൈൽ ബൊലേവാദിൽ പെരുന്നാൾ ദിവസം വെടിക്കെട്ട് നടക്കും. രാവിലെ 5.01നാണ് ഖത്തറിലെ പെരുന്നാൾ നമസ്‌കാരം. 610 കേന്ദ്രങ്ങളിൽ സൌകര്യമൊരുക്കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. പള്ളികളും ഈദ്ഗാഹുകളുമായാണ് 610 കേന്ദ്രങ്ങളിൽ പെരുന്നാൾ നമസ്‌കാരത്തിന് സൌകര്യമൊരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോൾ വേദിയായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇത്തവണയും പ്രാർഥനയ്ക്ക് സൌകര്യമൊരുക്കിയിട്ടുണ്ട്. നമസ്‌കാരത്തിന് പിന്നാലെ വിവിധ ആഘോഷ പരിപാടികളും ഇവിടെ നടക്കും.

ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഖത്തർ ടൂറിസത്തിന്റ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ചെറിയ പെരുന്നാൾ സമയത്ത് കൂടുതൽ പേരെ ആകർഷിച്ച ലുസൈൽ ബൊലേവാദിൽ ഇത്തവണയും വെടിക്കെട്ട് വർണ വിസ്മയം തീർക്കും. പെരുന്നാൾ ദിനത്തിൽ രാത്രി എട്ടരയ്ക്കാണ് വെടിക്കെട്ട് നടക്കുക. ജൂലൈ അഞ്ച് വരെ ലുസൈലിൽ പെരുന്നാൾ മോടി തുടരും. കതാറയിലും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ നടക്കും.

WEB DESK
Next Story
Share it