Begin typing your search...

ഖത്തർ ടൂറിസത്തിന് അഭിമാന നേട്ടം; വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദോഹ

ഖത്തർ ടൂറിസത്തിന് അഭിമാന നേട്ടം; വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദോഹ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആഗോള തലത്തിൽ വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഖത്തർ തലസ്ഥാനമായ ദോഹ. ബ്രിട്ടീഷ് സെക്യൂരിറ്റി ട്രെയ്‌നിംഗ് ഏജൻസിയായ 'ഗെറ്റ് ലൈസൻസ്ഡ്' നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഖത്തർ നഗരം വിദേശ വിനോദ സഞ്ചാരികൾക്ക് ആഗോള തലത്തിൽ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം നേടിയത്. ജപ്പാൻ നഗരങ്ങളായ ക്യാട്ടോ, ടോക്യോ എന്നിവയും തായ്‌പെയ്, സിംഗപ്പൂർ നഗരങ്ങളുമാണിവ. കുറ്റകൃത്യങ്ങൾ, കൊലപാതക നിരക്ക്, പൊലീസ് സംവിധാനങ്ങളിലെ കാര്യക്ഷമത, മോഷണം, പിടിച്ചുപറി തുടങ്ങിയവയിലുള്ള നിർഭയത്വം തുടങ്ങിയ ഘടകങ്ങളെല്ലാം വിലയിരുത്തിയാണ് സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദോഹ വേൾഡ് വെക്കേഷൻ സേഫ്റ്റി സൂചികയിൽ 7.56 സ്‌കോർ നേടിയാണ് ഈ നേട്ടം കൈവരിച്ചത്.

ലോകത്തെ പ്രശസ്തമായ 100 വിനോദ സഞ്ചാര നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. സ്ലൊവേനിയൻ തലസ്ഥാനമായ ലുബ്ലാനയാണ് ആഗോള തലത്തിൽ വിദേശ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതത്വമുള്ള നഗരം. പട്ടികയിൽ പത്താമതാണ് ദോഹ. മെക്‌സിക്കോ സിറ്റി, മനില തുടങ്ങിയ നഗരങ്ങൾക്കൊപ്പം ലോകത്തെ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ ടൂറിസ്റ്റ് നഗരങ്ങളിലൊന്നായി ഡൽഹിയും പട്ടികയിലുണ്ട്. കഴിഞ്ഞവർഷം 'ഹോളിഡു' സർവേയിലും ദോഹയെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുത്തിരുന്നു. ഏകാംഗ വനിതാ യാത്രികർ തെരഞ്ഞെടുക്കുന്ന നഗരമായും ദോഹ മുൻനിരയിലുണ്ട്. ഖത്തർ ടൂറിസം കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഖത്തർ ലോകകപ്പിന് ശേഷം വിനോദ സഞ്ചാരികളുടെ ഒഴുക്ക് വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കഴഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 7.30 ലക്ഷം പേരാണ് ഖത്തറിൽ സന്ദർശകരായി എത്തിയത്. മുൻ വർഷത്തേക്കാൾ 347 ശതമാനം കൂടുതലാണിതെന്ന് ഖത്തർ ടൂറിസം അവകാശപ്പെട്ടു.

ലോകമെമ്പാടുമുള്ള ഏറ്റവും കുറഞ്ഞ നരഹത്യ നിരക്കുകളിൽ ഒന്നാണ് ദോഹയിലേത്., 100,000 ആളുകൾക്ക് വെറും 0.42 കൊലപാതകങ്ങളാണ് ദോഹയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദോഹയിൽ രാത്രിയിൽ തനിച്ച് സഞ്ചരിക്കുന്നത് സുരക്ഷിതമാണെന്ന് സർവേയിൽ പങ്കെടുത്ത 82.37 ശതമാനം പേർ അഭിപ്രായപ്പെട്ടു. പോലീസ് ഡിപൻഡബിലിറ്റി വിഭാഗത്തിൽ 7.92 റേറ്റിംഗ് ലഭിച്ച നഗരം ആഗോള ഭീകരവാദ സൂചികയിൽ ഏറ്റവും സുരക്ഷിതമായി വിലയിരുത്തപ്പെട്ടു. റെയ്ക്ജാവിക്, ബേൺ, ബെർഗൻ, ക്യോട്ടോ, തായ്‌പേയ് എന്നിവയാണ് ആദ്യ അഞ്ച് നഗരങ്ങൾ. സിംഗപ്പൂർ, കോപ്പൻഹേഗൻ, സാൽസ്ബർഗ്, ടോക്കിയോ എന്നിവരും ആദ്യ പത്തിൽ ദോഹയ്ക്കൊപ്പം ചേർന്നു. മനില, ന്യൂഡൽഹി, മെക്സിക്കോ സിറ്റി, ലാഗോസ്, ലിമ എന്നിവയാണ് ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ടൂറിസ്റ്റുകൾ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങൾ.

Aishwarya
Next Story
Share it