Begin typing your search...

ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍

ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യാത്രക്കാർക്ക് സേവനമൊരുക്കുന്നതിനായി ഡിജിറ്റൽ കിയോസ്‌കുകൾ സ്ഥാപിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. കസ്റ്റമർ സർവീസിലേക്ക് ലൈവ് വീഡിയോ കോൾ സംവിധാനം ഉൾപ്പെടെ കിയോസ്‌കുകളിൽ ലഭ്യമാണ്. പുതുതായി സ്ഥാപിച്ച ഡിജിറ്റൽ കിയോസ്‌കിൽ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, നാവിഗേഷൻ, കസ്റ്റമർ സർവീസിലേക്കുള്ള ലൈവ് വീഡിയോ കോൾ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. ഇരുപത് ഭാഷകളിൽ യാത്രക്കാർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

ഗള്‍ഫ് മേഖലയിലെ സുപ്രധാന വിമാനത്താവളങ്ങളിലൊന്നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും അടക്കമുള്ള യാത്രയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമദ് വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്. ഇങ്ങനെ ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പടെ കോടിക്കണക്കിന് പേരെത്തുന്ന വിമാനത്താവളത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ യാത്ര സുഗമമാക്കുകയാണ് അധികൃതര്‍.

WEB DESK
Next Story
Share it