Begin typing your search...

ഭരണഘടന ഭേതഗതി ; ഹിതപരിശോധനയ്ക്കൊരുങ്ങി ഖത്തർ

ഭരണഘടന ഭേതഗതി ; ഹിതപരിശോധനയ്ക്കൊരുങ്ങി ഖത്തർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യു​മാ​യി ഹി​ത​പ​രി​ശോ​ധ​ന​ക്ക് ഒ​രു​ങ്ങി ഖ​ത്ത​ർ. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ഹി​ത​പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ വി​പു​ല ഒ​രു​ക്ക​ങ്ങ​ളാ​ണ് ജ​ന​റ​ൽ റ​ഫ​റ​ണ്ടം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പേ​പ്പ​ർ വോ​ട്ടി​ങ്ങി​ന് പ​ത്തു​കേ​ന്ദ്ര​ങ്ങ​ളും, ഇ​ല​ക്​​ട്രോ​ണി​ക് വോ​ട്ടി​ങ്ങി​ന് 18 കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ നീ​ളു​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മു​ഴു​വ​ൻ പൗ​ര​ന്മാ​രും പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റ​ഫ​റ​ണ്ടം ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ എ​ത്തി വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ത്തി​നു പു​റ​മെ മെ​ട്രാ​ഷ് ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ വ​ഴി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നും സൗ​ക​ര്യ​മു​ണ്ട്. ​​നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ലെ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തി പേ​പ്പ​ർ, ഇ​ല​ക്ട്രോ​ണി​ക് സൗ​ക​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. ​ഖ​ത്ത​ർ ഐ.​ഡി​യോ ഡി​ജി​റ്റ​ൽ ഐ.​ഡി​യോ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ര​ണ്ടാ​മ​ത്തേ​ത് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പൗ​ര​ന്മാ​ർ​ക്ക് ‘മെ​ട്രാ​ഷ് ര​ണ്ട്’ ആ​പ് ഉ​പ​യോ​ഗി​ച്ചു​ള്ള റി​മോ​ട്ട് വോ​ട്ടി​ങ്ങാ​ണ്. ഇ​തി​നു പു​റ​മെ, ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രും രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ വോ​ട്ടി​ങ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും വോ​ട്ടി​ങ് എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യെ അം​ഗീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തെ/​ഇ​ല്ല എ​ന്ന വോ​ട്ടി​ങ് സ​മ്പ്ര​ദാ​യ​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ഹി​ത​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ക​മ്മി​റ്റി വോ​ട്ടു​ക​ൾ ത​രം​തി​രി​ക്കാ​നും എ​ണ്ണാ​നും തു​ട​ങ്ങും, ഹി​ത​പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ജ​ന​റ​ൽ റ​ഫ​റ​ണ്ടം ക​മ്മി​റ്റി അ​റി​യി​ച്ചു.

വോ​ട്ടെ​ടു​പ്പി​​ന്റെ ത​യാ​റെ​ടു​പ്പു​ക​ൾ ജ​ന​റ​ൽ റ​ഫ​റ​ണ്ടം ക​മ്മി​റ്റി ചെ​യ​ർ​മാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി വി​ല​യി​രു​ത്തി.

WEB DESK
Next Story
Share it