Begin typing your search...

ഖത്തറിൽ തണുപ്പിനൊപ്പം മഴയും; വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഖത്തറിൽ തണുപ്പിനൊപ്പം മഴയും; വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​പ​ക​ൽ ശ​ക്ത​മാ​വു​ന്ന ത​ണു​പ്പി​നി​ടെ ഖ​ത്ത​റി​ന്റെ മ​ണ്ണി​ന് കു​ളി​രാ​യി മ​ഴ​യെ​ത്തി. കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വെ​ച്ചു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​പെ​യ്തു. ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പ​മാ​യി​രു​ന്നു ദോ​ഹ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ, അ​ൽ ഖോ​ർ, അ​ബു സം​റ, അ​ൽ വ​ക്റ, ലു​സൈ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യും ചി​ല മേ​ഖ​ല​ക​ളി​ൽ മ​ഴ പെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. വേ​ഗം കു​റ​ക്കു​ക, മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ക, ഓ​വ​ർ​ടേ​ക്കി​ങ് ഒ​ഴി​വാ​ക്കു​ക, വാ​ഹ​നം നി​ർ​ത്തി​യി​ടു​മ്പോ​ൾ ലൈ​റ്റ് ഓ​ൺ​ചെ​യ്യു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.

WEB DESK
Next Story
Share it