പലസ്തീൻ കുടുംബങ്ങൾക്കായി കൈകോർത്ത് ബ്രിട്ടീഷ് എംബസിയും ഖത്തർ റെഡ്ക്രസൻ്റും
ഖത്തർ ആതിഥ്യമരുളിയ ഫലസ്തീൻ കുടുംബങ്ങൾക്ക് മാനസിക സാമൂഹിക പിന്തുണ നൽകുന്ന പദ്ധതി നടപ്പാക്കുന്നതിന് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയും (ക്യു.ആർ.സി.എസ്) ബ്രിട്ടീഷ് എംബസിയും സഹകരണ കരാറിൽ ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രാലയവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്, ഖത്തറിലെ ബ്രിട്ടീഷ് അംബാസഡർ നീരവ് പട്ടേൽ, ഖത്തർ റെഡ്ക്രസന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ യൂസുഫ് ബിൻ അലി അൽ ഖാതിർ എന്നിവരും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗാസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽനിന്നും അഭയം തേടി ഖത്തറിലെത്തിയ ഫലസ്തീനികൾക്കുള്ള മാനസിക സാമൂഹിക ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തിക പിന്തുണയാണ് പ്രധാനമായും കരാറിലൂടെ ലക്ഷ്യമിടുന്നത്.