Begin typing your search...

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചു

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചു. സബൂഖും കുടുംബവുമാണ് ഇത്തവണയും ഭാഗ്യ ചിഹ്നം. മിശൈരിബിൽ നടന്ന വർണാഭമായ ചടങ്ങിലാണ് 12 വർഷത്തിന് ശേഷം ഫുട്‌ബോളാവേശം നിറയ്ക്കാൻ സബൂഖും കുടുംബവും വീണ്ടുമെത്തുന്നുവെന്ന പ്രഖ്യാപനമുണ്ടായത്.

2011 ൽ ഖത്തറിൽ നടന്ന ഏഷ്യകപ്പിൽ സബൂഖും കുടുംബങ്ങളായ തംബ്കി, ഫ്രിഹ, സക്രിതി, ത്‌റിന എന്നിവരുമായിരുന്നു ഭാഗ്യചിഹ്നം. ഇക്കാലത്തിനിടയിൽ ലോകഫുട്‌ബോളിൽ ഖത്തറുണ്ടാക്കിയ മേൽവിലാസം കൂടി അടയാളപ്പെടുത്തുകയാണ് ഭാഗ്യചിഹ്നം

ഇന്ത്യയിൽ നിന്നടക്കമുള്ള കലാസാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെയാണ് ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്. ഫലസ്തീനി കലാകാരന്മാരുടെ പ്രകടനത്തെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10വരെയാണ് ഖത്തറിലെ ഒമ്പത് വേദികളിലായി ഏഷ്യൻ കപ്പ് നടക്കുന്നത്

WEB DESK
Next Story
Share it