Begin typing your search...
ദോഹ തുറമുഖത്ത് അറേബ്യൻ കുതിരകളുടെ ലോക ചാമ്പ്യൻഷിപ്പ്; മത്സരങ്ങൾ വിവിധ വിഭാഗങ്ങളിൽ
വേഗതയും കരുത്തും സമന്വയിപ്പിച്ച് ദോഹ തുറമുഖത്ത് അറേബ്യന്‍ കുതിരകളുടെ ലോക ചാമ്പ്യന്‍ഷിപ്പ്. 21 രാജ്യങ്ങളില്‍ നിന്നുള്ള 150 കുതിരകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
പരമ്പരാഗത വേദിയായ പാരീസില്‍ നിന്നും മാറി ഇതാദ്യമായാണ് അറേബ്യന്‍ കുതിരകളുടെ ലോകചാമ്പ്യന്‍ഷിപ്പ് മറ്റൊരു വേദിയിലെത്തുന്നത്. ദോഹ തുറമുഖത്ത് പ്രൗഢിയും സൗന്ദര്യവും കരുത്തും വേഗതയുമെല്ലാം ഒത്തുചേര്‍ന്ന കുതിരകള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി.
പ്രായത്തിനനുസരിച്ച് വിവിധ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. മികച്ച ബ്രീഡര്‍, കുതിര ഉടമ, സ്റ്റലിയന്‍സ് പ്ലാറ്റിനം ചാന്പ്യന്‍ഷിപ്പ് തുടങ്ങിയ പുരസ്കാരങ്ങളും പ്രഖ്യാപിക്കും.
Next Story