Begin typing your search...

സകാത്ത് ഫണ്ടിൽ നിന്ന് സഹായം എത്തിച്ചത് 8800 കുടുംബങ്ങൾക്ക്

സകാത്ത് ഫണ്ടിൽ നിന്ന് സഹായം എത്തിച്ചത് 8800 കുടുംബങ്ങൾക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

8800 കു​ടും​ബ​ങ്ങ​ളി​ലേ​ക്കാ​യി സ​കാ​ത് ഫ​ണ്ടി​ൽ​നി​ന്നും 23.5 കോ​ടി റി​യാ​ലി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യ​മെ​ത്തി​ച്ച​താ​യി ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സ​കാ​ത് വ​കു​പ്പ് അ​റി​യി​ച്ചു. സ്‌​കൂ​ൾ ഫീ​സ്, വൈ​ദ്യ ചി​കി​ത്സ, ക​ടം തി​രി​ച്ച​ട​ക്ക​ൽ, ചാ​രി​റ്റി ബാ​സ്‌​ക്ക​റ്റ് പോ​ലു​ള്ള സീ​സ​ണ​ൽ സ​ഹാ​യം, ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കു​ന്ന സ​ഹാ​യം എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടെ​യാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​കാ​ത് വി​ത​ര​ണ​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി സ​അ​ദ് ഉം​റാ​ൻ അ​ൽ കു​വാ​രി പ​റ​ഞ്ഞു.

സ​കാ​ത്ത് ധ​നം സ​മാ​ഹ​രി​ക്കാ​നും അ​ർ​ഹ​ർ​ക്ക് എ​ത്തി​ക്കാ​ൻ നി​യ​മ​പ്ര​കാ​രം ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​ണ് സ​കാ​ത് വ​കു​പ്പെ​ന്നും അ​ൽ കു​വാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​റ്റ​വും കൂ​ടു​ത​ൽ വി​നി​യോ​ഗി​ച്ച​ത് സ്ഥി​ര​മാ​യും ഒ​റ്റ​ത്ത​വ​ണ​യു​മാ​യി ന​ൽ​കു​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് (59.2 ശ​ത​മാ​നം).

സ്‌​കൂ​ൾ, സ​ർ​വ​ക​ലാ​ശാ​ല ട്യൂ​ഷ​ൻ ഫീ​സി​ന​ത്തി​ൽ 19.89 ശ​ത​മാ​നം ന​ൽ​കി​യ​പ്പോ​ൾ ക​ട​ബാ​ധ്യ​ത തീ​ർ​ക്കു​ന്ന​തി​ന് 9.37 ശ​ത​മാ​ന​വും സീ​സ​ണ​ൽ സ​ഹാ​യ വി​ഭാ​ഗ​ത്തി​ൽ 8.34 ശ​ത​മാ​ന​വും ചെ​ല​വ​ഴി​ച്ച​താ​യി സ​കാ​ത് വ​കു​പ്പ് അ​റി​യി​ച്ചു.

WEB DESK
Next Story
Share it