Begin typing your search...

5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തയ്യാറായി ഹമദ് വിമാനത്താവളം

5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തയ്യാറായി ഹമദ് വിമാനത്താവളം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളം വിപുലീകരിച്ചതിന്റെ ഉദ്ഘാടനം ഒക്‌ടോബറിൽ. നിലവിലെ ഒന്നാം ഘട്ട വിപുലീകരണം ഈ മാസം പൂർത്തിയാകും. ഇതുവരെ പ്രതിവർഷം 3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുണ്ടായിരുന്നത്. 3 കോടിയിൽ നിന്നാണ് പ്രതിവർഷം 5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തക്കവിധം വിമാനത്താവളത്തിന്റെ ശേഷി ഉയർത്തിയത്. ദോഹയിൽ നടക്കുന്ന അയാട്ട ലോക സാമ്പത്തിക സിംപോസിയത്തിൽ ഖത്തർ എയർവേസ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ ആണ് ഉദ്ഘാടന വിവരം പ്രഖ്യാപിച്ചത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ സംബന്ധിച്ച് ലോകകപ്പ് സമയത്തും അതിനു ശേഷവും വിപുലീകരണം വലിയ ഗുണം ചെയ്യും. 2 ഘട്ടങ്ങളിലായുള്ള വിപുലീകരണത്തിന് 2019 നാലാം പാദത്തിലാണ് തുടക്കമായത്. രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടത്തിന് 2023 ജനുവരി ആദ്യം തുടക്കമാകും. അടുത്ത രണ്ടര വർഷത്തിനുള്ളിൽ അവസാനഘട്ടവും പൂർത്തിയാകും. ഇതോടെ 7 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷി നേടും.

വിപുലീകരണ പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിനുള്ളിൽ 10,000 ചതുരശ്രമീറ്റർ ഉഷ്ണമേഖലാ ഉദ്യാനം, 11,720 ചതുരശ്രമീറ്റർ ലാൻഡ്‌ സ്‌കേപ്പ്, ചെറുകിട-ഭക്ഷണ-പാനീയ വിൽപന ശാലകൾ, ജലാശയങ്ങൾ, പുതിയ കാർഗോ ടെർമിനൽ, ട്രാൻസ്ഫർ ഏരിയ എന്നിവയെല്ലാമുണ്ട്

Krishnendhu
Next Story
Share it