Begin typing your search...

പറന്നിറങ്ങുന്നത് ആരാധക പ്രളയം ;ലോകകപ്പ് ആദ്യ ആഴ്ചയിൽ പറന്നിറങ്ങിയത് 7000 ത്തോളം വിമാനങ്ങൾ

പറന്നിറങ്ങുന്നത് ആരാധക പ്രളയം ;ലോകകപ്പ് ആദ്യ ആഴ്ചയിൽ പറന്നിറങ്ങിയത് 7000 ത്തോളം വിമാനങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തർ : ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തർ തലസ്ഥാനമായ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ ആഴ്ചയിൽ 7000 - ത്തോളം ഫ്ലൈറ്റുകളാണ് എത്തിയതെന്ന് റിപ്പോർട്ട്. ആഗോള വിമാന സർവീസുകൾക്ക് പുറമേ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഷട്ടിൽ സർവീസുകളും ഇതിൽ ഉൾപ്പെടുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു. ജിസിസി രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് ദിവസേന പോയി തിരിച്ചുവരുന്ന സർവീസുകളെയാണ് ഷട്ടിൽ സർവീസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് കളി കണ്ട് അന്നു തന്നെ മടങ്ങാനുള്ള സൗകര്യം മുൻനിർത്തിയാണ് മാച്ച് ഡേ ഷട്ടിൽ വിമാന സർവീസ് തുടങ്ങിയത്.ഖത്തർ എയർവേയ്‌സ് ഫ്ളൈ ദുബായ്, കുവൈത്ത് എയർവേയ്സ്, ഒമാൻ എയർ, സൗദിയ എയർലൈൻസ് എന്നീ 4 അറബ് എയർ ലൈനുകളുമായി സഹകരിച്ചാണ് ഷട്ടിൽ സർവീസ് നടത്തുന്നത്. മറ്റ് രാജ്യാന്തര വിമാനങ്ങൾ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലാണ് (ഡിഒഎച്ച്) കൈകാര്യം ചെയ്യുന്നത്. 12 മുതൽ 15 ലക്ഷം ആരാധകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

അറബ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് കൂടുതൽ വിമാനസർവീസുകൾ ആരംഭിച്ചിട്ടുണ്ട്. തെക്കൻ അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൂടാതെ ജർമൻ ലുഫ്താൻസ, എയർ ഫ്രാൻസ്, ഫിന്നിഷ് എയർലൈൻ തുടങ്ങിയ രാജ്യാന്തര വിമാന കമ്പനികളുടെ പതിവ് യാത്രാ വിമാനങ്ങൾക്ക് പുറമെ ചാർട്ടേഡ് വിമാനങ്ങളും ഖത്തറിലേക്ക് സർവീസ് നടത്തുന്നു.ദോഹ ഫ്‌ളൈറ്റ് ഇൻഫർമേഷൻ റീജൻ പ്രവർത്തനം തുടങ്ങിയതോടെ വ്യോമശേഷിയിലും രാജ്യത്തേക്ക് വന്നുപോകുന്ന വിമാന റൂട്ടുകളിലും വർധനയുണ്ട്.

Krishnendhu
Next Story
Share it