ഖത്തർ ലോകകപ്പിന് ലാലേട്ടന്റെ സ്നേഹ വീഡിയോ
ദോഹ : ഖത്തര്‍ ലോകകപ്പിനു മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ സ്‌നേഹസമ്മാനം. സംഗീതവും ഫുട്‌ബോളും കോര്‍ത്തിണക്കി ഫുട്‌ബോള്‍ ആരാധകര്‍ക്കായി അണിയിച്ചൊരുക്കിയ വിഡിയോ ഈ മാസം 30ന് ഖത്തറില്‍ റിലീസ് ചെയ്യും.
30നു വൈകിട്ട് 7.30ന് ഗ്രാന്റ് ഹയാത്ത് ദോഹ ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍' എന്ന വീഡിയോ പ്രദർശിപ്പിക്കുക.നാലു മിനിറ്റാണ് വിഡിയോയുടെ ദൈർഘ്യം.
മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍സ് ടു ഖത്തറിന്റെ കൂടുതല്‍ വിവരങ്ങള്‍ മോഹന്‍ലാല്‍ തന്നെ പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ചേര്‍ന്നാണ് റിലീസിങ് നടത്തുന്നത്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ.മോഹന്‍ തോമസ്, ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് മാനേജിങ് ഡയറക്ടര്‍മാരായ കൃഷ്ണകുമാര്‍, അമീര്‍ അലി, ഇവന്റ് ചീഫ് ഓര്‍ഗനൈസര്‍മാരായ ജോണ്‍ തോമസ്, മിബു ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
31നു ആരാധകര്‍ക്ക് മോഹന്‍ലാലുമായി നേരിട്ട് സംവദിക്കാനുളള അവസരം റാഡിസന്‍ ബ്ലൂ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.